Magazine 1


Online Magazine (2018-2019)


 

കൊക്കിലൊളിച്ചത്

ഡോ. സഫിയ ബീവി എ.

പ്രിൻസിപ്പാൾ

ഗവൺമെന്റ് വിക്റ്റോറിയ കോളേജ്

പാലക്കാട്

സങ്കൽപ്പത്തിലെ ഉയരങ്ങളിൽ ഇരുന്നുകൊണ്ട് ചിരുതക്കുട്ടി താഴേക്ക് നോക്കി. വിശ്വസിക്കാൻ പറ്റുന്നില്ല. പലതും വളരെ വളരെ താഴെ, പലരും ഒരുപാട് അകലെ. ഒരുപാട് ദൂരം കയറി വന്നിരിക്കുന്നു. ഹൊ! ആലോചിക്കാൻ വയ്യ. ഒരിയ്ക്കൽ പോലും ചിന്തിച്ചില്ല; ഇത്രയും ഉയരത്തിൽ കയറിപ്പറ്റുമെന്ന്. ഓരോ ചുവട് മുകളിലേക്ക് കയറുമ്പോഴും ആലോചിച്ചു; നോക്കാം; പരിശ്രമിച്ച് നോക്കാം; ചിലപ്പോൾ പറ്റും. പരിശ്രമിക്കുക തന്നെ. വിജയിക്കും. എപ്പോഴെങ്കിലും. മിക്കപ്പോഴും താഴേന്നുള്ള ദൂരം അളന്നുകൊണ്ടേയിരുന്നു. മുകളിലേക്ക് ഇനിയും ഒരുപാടുണ്ട്. അനന്തവിഹായസല്ലേ! അനന്തം. അജ്ഞാതം. പക്ഷെ ചിരുത പിന്മാറിയില്ല. ദുർഘടങ്ങൾ ഒരുപാട് താണ്ടി വന്നതാണ്. ഏറെ കയ്പ്പും അൽപ്പം മധുരവുമായി ഒരുപാടൊരുപാട് അനുഭവങ്ങൾ. പലതരം പ്രശ്നങ്ങൾ. അനുഭവങ്ങളുടെ മൂശയിൽ വാർത്തെടുത്ത കരുത്തുമായി അവൾ മുന്നോട്ട്, ഉയരേക്ക് നോക്കിയിരുന്നു. ഉള്ളം ഉരുവിട്ടു. മുന്നോട്ട്, മുന്നോട്ട്. പതറാതെ, അടിപതറാതെ, മുന്നോട്ട്. പക്ഷെ പതറുന്നുണ്ട്. വളരെയേറെ കാര്യങ്ങൾ ചെയ്യാനുണ്ട്. അതിലധികം ഉത്തരവാദിത്തങ്ങളും. ഇടക്ക് വീണുകിട്ടുന്ന നിമിഷങ്ങൾ ഉപയോഗപ്പെടുത്തണം. ആഗ്രഹിക്കണം. അതിന് ചിന്തിക്കണം. ഒപ്പം സ്വപനം കാണണം. സ്വപനം കാണാൻ ചെലവില്ല. മറ്റാർക്കും ദോഷവുമില്ല. പക്ഷെ ചിന്തിച്ചും, സ്വപ്‍നംകണ്ടും ആഗ്രഹിച്ചും ഓരോന്ന് ചെയ്യുന്നത് മറ്റുള്ളവർക്ക് സഹിക്കില്ല. പൊറുക്കില്ല, അനുവദിക്കുകയുമില്ല. പക്ഷെ ചിരുത ഓരം ചേർന്ന് ആരെയും നോവിക്കാതെ, ശല്യപ്പെടുത്താതെ, അധികമാരും അറിയാതെ മുന്നോട്ടുള്ള പ്രയാണത്തിലാണ്. 100 മാർക്കിന്റെ പരീക്ഷയെഴുതുമ്പോൾ 40 മാർക്ക് കിട്ടിയാൽ പാസ്സാകും. അത് സാമാന്യ തത്വം. ചിരുതയ്ക്ക് ആ പാസ്സ് മാർക്ക് മതി. അതിരില്ലാത്ത സന്തോഷം. പലപ്പോഴും ചിരുതയ്ക്ക് ഭേദപ്പെട്ട മാർക്ക് കാണും. അപ്പോഴും പക്ഷെ ചിരുതയ്ക്ക് സന്തോഷിക്കാൻ കഴിയാറില്ല. ഒപ്പം എഴുതിയ കേമന്മാർ താഴയോ ഒപ്പമോ. അസൂയകലർന്ന നോട്ടവും ഭാവവും.  ചിരുത ആഘോഷത്തിൽ നിന്ന് പിൻതിരിയും. മറ്റുള്ളവരുടെ മനസ്സ് വായിച്ചു. നിന്നെക്കൊണ്ട് ഞങ്ങൾക്ക് ദുഖമാണ്.

ഇങ്ങനെയിരുന്നാൽ പറ്റുമോ. ചിരുത കതക് തുറന്ന് മുറ്റത്തിറങ്ങി. നിറയെ പൂക്കൾ, മതിലിൽ പടർന്നു കിടക്കുന്ന വള്ളിച്ചെടിയിൽ. നീലനിറത്തിലുള്ള കുരുന്നുപ്പൂക്കൾ. ഒരുപാട് ദിവസത്തെ പരിശ്രമം കൊണ്ട്  പടർന്ന് പന്തലിച്ച ചെടി. ധാരാളം വണ്ടുകളും തുമ്പികളും. കാണാനെന്തു രസം. പലതരം പൂമ്പാറ്റകളും. ഒന്നുരണ്ട് കുഞ്ഞിക്കിളികളും ചിലക്കുന്നുണ്ട്. “ബോംബേ റോസ്” എന്ന് ചിരുത പേരിട്ട ചെടി നിറയെ പൂക്കളുണ്ട്. ചുവന്ന വെൽവെറ്റ് കൊണ്ട് പണിതീർത്ത തൂവൽ പോലെ. എന്തൊരു വർണ്ണചേരുവയാണ്. ഓരോന്നും ഫോട്ടോയെടുത്ത് പ്രകൃതി കനിഞ്ഞേകിയ വർണ്ണച്ചേരുവ മനസ്സിലാക്കണം. സ്വന്തം കൈകൊണ്ട് പകർത്താനായെങ്കിൽ… അറിയാതെ ആഗ്രഹിച്ചു പോയി.

ചെമ്പരത്തിപ്പൂവുണ്ട്. കുഞ്ഞുനാളിൽ അത്തപ്പൂവിടുന്ന 5 ഇതളുകളുള്ളത്. അങ്ങേ വീട്ടിലെ കുഞ്ഞമ്മ പൂജക്കെടുക്കുന്ന അടുക്കുചെമ്പരത്തിയും. പൂവുകൊണ്ട് എണ്ണ കാച്ചി തേയ്ക്കും, ഇല കൊണ്ട് താളിയാക്കി തലയിൽ തേയ്ക്കും.ഓർക്കുമ്പോൾ തന്നെ എന്ത് സുഖം. ഇന്നതിന് ആർക്കും സമയമില്ല. ചിരുതയ്ക്കും. പലനിറത്തിലുള്ള തെറ്റിപ്പൂക്കളുണ്ട്. ഇലച്ചെടികൾ ചിലതൊക്കെ ചന്തമുണ്ട്. പരിചരണം കിട്ടുന്നില്ല. കുറച്ചൊക്കെ പട്ടുപോയി. പച്ചമരുന്നുകളും ചിരുതയുടെ കുഞ്ഞിപൂന്തോട്ടത്തിലുണ്ട്. അതൊരു കൊച്ചു വസന്തമാണ്. എന്നും പൂക്കുന്നവ. ധാരാളം. പൂക്കൾ പ്രകൃതിയുടെ നന്ദിസൂചകം. പ്രകൃതിയുടെ പുഞ്ചിരി.

വഴിനടക്കുമ്പോൾ പല ചെടികളും ചെരുപ്പിനടിയിൽ പെടാറുണ്ട്. അതിൽ ഔഷധസസ്യങ്ങൾ. വിലപിടിപ്പുള്ള ത്. സുഗന്ധമുള്ളത്. ദുർഗന്ധമുള്ളത്. ചിരുതയ്ക്കും മരുന്നിനും അത്യാവശ്യം വേണ്ടവയുണ്ട്. ഇതൊക്കെ ആരാ ശ്രദ്ധിയ്ക്കുക. പക്ഷെ ചിരുതയ്ക്ക് ഇക്കാര്യത്തിൽ നല്ല ശ്രദ്ധയാണ്. എവിടെയൊരു ചെടികണ്ടാലും നോക്കും, ഉപയോഗമുണ്ടോ. പലതിനെയും തിരിച്ചറിയാം. ഉപയോഗവുമറിയാം. അറിയാത്തവയെക്കുറിച്ച് അന്വേഷിക്കും. വായിച്ച് മനസ്സിലാക്കും. അത് നട്ടുപിടിപ്പിക്കുകയും ചെയ്യും. അങ്ങനെ ചിരുതയുടെ 5 സെന്റ് വരുന്ന സ്ഥലത്തെ 1500 സ്കയർ ഫീറ്റ് വീട് കഴിച്ചുള്ള ഉദ്യാനത്തിൽ പച്ചമരുന്ന് ശേഖരവും ഉണ്ടായി. തുമ്പ, മുക്കുറ്റി, കീഴാർനെല്ലി, കറുക, തൊട്ടാവാടി, കുടങ്ങൽ, കുറുന്തോട്ടി, ചേറുകടലാടി, കരിനൊച്ചി, ആടലോടകം, തിപ്പലി, കസ്തൂരിമഞ്ഞൾ, ഗരുഡക്കൊടി, അങ്ങനെ പോകുന്നു.

വലിയസങ്കല്പത്തിലെ ചെറിയ പൂന്തോപ്പിൽ പകൽ വിലസുന്ന ചില തുമ്പികളും ശലഭങ്ങളും രാത്രി വീടിനകത്തും വരാറുണ്ട്. ചുമരിൽ തങ്ങിയിരിക്കുന്നത് കാണാൻ നല്ല രസമാണ്. ചുവർ കാണുമ്പോൾ ക്യാൻവാസ് കാണുന്നത് പോലെ.

ഭേദപ്പെട്ട തറവാട്ടിൽ പിറന്നവരായിരുന്നു ചിരുതയുടെ  അച്ഛനും അമ്മയും. തറവാട്ട് സ്വത്ത് കൈമോശം വരാതിരിക്കാൻ അനന്തരവന് മകളെ വിവാഹം ചെയ്ത്കൊടുത്തു. ആ അച്ഛനമ്മമാരുടെ ആദ്യത്തെ കണ്മണി ചിരുത. സാക്ഷാൽ അരുമക്കിടാത്തി. ബാല്യകാലം ചിരുത ഓർത്തെടുത്തു.

“ടുപ്പിണിയമ്മ” റ്റീച്ചർ സ്‌കൂളിൽ പോകുന്നത് നോക്കി നിന്ന കാലം. ഭംഗിയുള്ള സാരിയും ബ്ലൗസും ധരിച്ച് നന്നായി കുളിച്ചൊരുങ്ങി, തലയിൽ പൂവ് ചൂടി ബാഗ് തോളിൽ തൂക്കി കുടയും പിടിച്ച്  സ്വർണ്ണ ചെരിപ്പിട്ട്  നടന്നുപോകുന്ന ടീച്ചറെ ചിരുതയ്ക്ക് വളരെ ഇഷ്ടമായിരുന്നു. കൂടെപ്പറ്റി പലകാര്യങ്ങളും ചോദിക്കും. നന്നായി വർത്തമാനം പറയും. കിലുകിലാ വർത്തമാനം പറയുന്ന മിടുക്കിക്കുട്ടിയാണവൾ എന്ന് പിന്നീട് ചിരുതയെപ്പറ്റി ടീച്ചർ എല്ലാവരോടും പറയുന്നത് ചിരുത കേട്ടു. ടീച്ചർക്കൊപ്പം സ്‌കൂളിൽ പോയത് ഓർമ്മയുണ്ട്. അന്നത്തെ ആ നാട്ടിലെ ഏക വലിയ സ്ഥാപനമാണ് അവരുടെ സ്‌കൂൾ. സ്ലെയിറ്റിൽ എഴുതണം. ബ്ളാക് ബോർഡുണ്ട്. ബെഞ്ചുണ്ട്. വെച്ചെഴുതാൻ ഇന്നത്തെപ്പോലെ ഒരു സൗകര്യവുമില്ല. ചിലപ്പോൾ തറയിലിരുന്നെഴുതും. അല്ലെങ്കിൽ മുട്ടുകാലിൽ നിന്നുകൊണ്ട് ബെഞ്ചിൽ വെച്ചെഴുതും. മിക്കവാറും ഇതൊന്നുമായിരിക്കില്ല. നിന്നെഴുതണം. പെട്ടെന്ന് എഴുതി തീർത്താൽ സാറിനെക്കാണിച്ച് ശരിയെന്നുറപ്പുവരുത്തി ബെഞ്ചിലിരിക്കാം. ചിരുതയ്ക്ക് അധ്യാപകരെ പേടിയായിരുന്നു. അതുകൊണ്ടുതന്നെ പെട്ടെന്ന് പഠിച്ച് പെട്ടെന്ന് എഴുതി. എന്തിന് എല്ലാ കാര്യങ്ങളും ഒന്നാമതായി തീർത്തു വെയ്ക്കും. അതുകൊണ്ടുതന്നെ അധ്യാപകർക്ക് കണ്ണിലുണ്ണിയാണ്.

ഒരിയ്ക്കൽ ചിരുത ക്‌ളാസ്സിൽ ഇരിക്കുമ്പോൾ ടീച്ചർ അടുത്തുവിളിച്ചു. അത് യശോദ ടീച്ചർ ആയിരുന്നു. അധ്യാപകർ അടുത്തുവിളിച്ചാൽ അടിയ്ക്കാനാണെന്നാണ് അക്കാലത്ത് ധാരണ. അതുകൊണ്ടുതന്നെ ചിരുത അറച്ചറച്ച് അടുത്തുചെന്നു. സ്‌ലേറ്റ് നെഞ്ചോട് ചേർത്തുപിടിച്ച് ടീച്ചറുടെ അടുത്തുനിന്നു. ഇട്ടിരുന്ന വലിയ ഫ്രോക്ക് (ഇറക്കവും വണ്ണവും കൂടുതലാണ്. കാരണം തുണി കീറുന്നതുവരെ ഉപയോഗിക്കണം. ഇടയ്ക്കിടയ്ക്ക് ഡ്രസ്സ് വാങ്ങാൻ കാശില്ല) തോളിൽ നിന്നും ഊർന്ന് വീഴുന്നുണ്ടായിരുന്നു. നേരെ പിടിച്ചുവച്ചു വീണ്ടും നിന്നു. സ്‌ലേറ്റ് ടീച്ചറുടെ മേശയിൽ വെക്കാൻ പറഞ്ഞു. ചിരുത സ്‌ലേറ്റ് മേശപ്പുറത്ത് വച്ചു. അപ്പോഴും ഫ്രോക്ക് തോളിൽ നിന്നും ഊർന്ന് വീണു. നേരെയാക്കി വീണ്ടും ടീച്ചറെ നോക്കി. പുറത്തുപോയി ഒരു കട്ടാരമുള്ളു കൊണ്ടുവരാൻ ടീച്ചർ  പറഞ്ഞു. ഊർന്നുവീഴാതിരിക്കാൻ പിന്നിനു പകരം മുള്ളുകൊണ്ട് കുത്തിവെച്ച് ഫ്രോക്ക് നേരെയാക്കി തന്നു ടീച്ചർ. മനസ്സിൽ മായാതെ നിലനിൽക്കുന്ന ഗുരുശിഷ്യബന്ധം.

 എൽപി സ്‌കൂളിൽ പഠിക്കുമ്പോൾ പോലും വീട്ടുജോലികൾ കഴിഞ്ഞു വേണം സ്‌കൂളിൽ പോകാൻ. വീട്ടിൽ വന്നാൽ പഠിക്കാൻ സമയം കിട്ടാറില്ല. ടീച്ചർ പഠിപ്പിക്കുമ്പോൾ തന്നെ എല്ലാം പഠിച്ചെടുക്കും. ടീച്ചറുടെ ചോദ്യത്തിന് മറുപടി കൃത്യമായി നൽകും. മിടുക്കി എന്ന് അഭിനന്ദനം കിട്ടും. പിന്നെ എല്ലാ ക്ലാസ്സിലും മിടുക്കിയാകാൻ പരിശ്രമിക്കും. അധ്യാപകരുടെ അഭിനന്ദനം എന്നും ചിരുതയ്ക്കായിരിക്കും. അവരുടെ അഭിനന്ദനങ്ങളും പ്രോത്സാഹനങ്ങളും കരുതലും ചിരുതയെ പലവിധത്തിൽ സ്വാധീനിക്കുന്നുണ്ടായിരുന്നു. ഒരുപക്ഷെ ചിരുതയെ പഠിപ്പിച്ച എല്ലാ അധ്യാപകരുടെയും സങ്കൽപ്പത്തിലെ ഏറ്റവും മിടുക്കിയായ ഒരു വിദ്യാർത്ഥിനിയായി മാറിയത് അവരാരും അറിഞ്ഞിട്ടുണ്ടാവില്ല.

കലാപരിപാടികൾ വലിയ ഇഷ്ടമായിരുന്നു. പാട്ടുപാടാനറിയില്ല. ഡാൻസ്, മിമിക്രി, കഥാപ്രസംഗം തുടങ്ങി ഒന്നും പഠിച്ചിട്ടില്ല. ക്ലാസ്സിൽ കലാപരിപാടികളിൽ പങ്കെടുക്കുന്ന കുട്ടികളെ പരിചയവുമില്ല. ആരെയെങ്കിലും പരിചയമോ അടുപ്പമോ ഉണ്ടായിരുന്നെങ്കിൽ കണ്ടു പഠിക്കുകയോ കേട്ട് പഠിക്കുകയോ ചെയ്യാമായിരുന്നു. ചിരുത ആഗ്രഹിച്ചു.

കോളേജ് പഠനകാലം. ഡാൻസ് കളിക്കുന്ന ഒരു കൂട്ടുകാരിയുടെക്കൂടി ഡാൻസ് പഠിക്കുവാൻ ശ്രമം. കോളേജിൽ ക്‌ളാസ്സില്ലാത്തപ്പോഴും സമരത്തിന്റെ ദിവസവും ഒക്കെയായിട്ട് ഡാൻസ് പഠനം . അധികകാലം നീണ്ടുനിന്നില്ല. ബിരുദപഠനം പൂർത്തിയാ യി ആ സുഹൃത്ത് കല്യാണം കഴിഞ്ഞുപോയി. ചിരുത ബിരുദാനന്തര ബിരുദം തേടി നഗരഹൃദയത്തിലേക്കും.

വീട്ടിൽ ആഘോഷങ്ങളൊന്നും പാടില്ല. പൊട്ടിച്ചിരിക്കാനോ വിശ്രമിക്കാനോ സമയമില്ല. മുച്ചൂടും പണിയാണ്. പണിതേ പറ്റൂ. ഇല്ലെങ്കിൽ നല്ല തല്ലു കിട്ടും. അച്ഛനും അമ്മയും തല്ലും.

മറ്റുവീട്ടുകളിലെ ഓണാഘോഷം കാണാനും ഒപ്പം കൂടാനും പോകണം. അതിന് അനുവാദം കിട്ടുകില്ല. കന്നുകാലികൾക്ക് പുല്ലു വെട്ടിവെച്ച്, ആഹാരം പാകം ചെയ്ത വെച്ച്, തൊഴുത്ത് വൃത്തിയാക്കി എന്ന് വേണ്ട എല്ലാ പണിയും ചെയ്ത തീർത്ത് അനുവാദത്തിന് കാത്തുനിൽക്കും. അനുവാദം കിട്ടുകില്ല. മറ്റു കുട്ടികളുടെ ഒച്ചയും ബഹളവും കേൾക്കുമ്പോൾ കൂടെക്കൂടാൻ ഒരു മാർഗ്ഗവുമില്ലാതെ വിഷമിച്ചിരിക്കും. ഒളിച്ചൊളിച്ച് പോകും. കളിയിൽ കൂടും. സമയം പോയതറിയില്ല. ഒറ്റവിളി, “ചിരുതേ”. പേടിച്ചരണ്ട് തിരിച്ചോടി വരും. കയ്യിൽ കിട്ടിയ വടിക്ക് പൊതിരെ തല്ലും. ദയയുമില്ല, ദാക്ഷിണ്യവുമില്ല. വീട്ടിൽ വളർത്തുന്ന കന്നുകാലികൾക്കുള്ള പരിഗണനപോലും കിട്ടാത്തപോലെ. വിഷമിച്ച് വാടിത്തളർന്നു. വീണു മയങ്ങി.

രാവേറെ കഴിഞ്ഞു. ഗാഢനിദ്രയിൽ എപ്പോഴോ സ്വപ്നദേവതയുടെ കടാക്ഷം ചിരുതയിൽ ചൊരിഞ്ഞു. സർവ്വസ്വതന്ത്രയായി, തടസങ്ങളേതുമില്ലാതെ നീലാകാശത്തിൽ ചിറകുവിടർത്തി പറന്നുല്ലസിക്കുന്ന സ്വർണ്ണപക്ഷി ചാഞ്ഞും ചെരിഞ്ഞും പറന്നു. സ്വർണ്ണക്കിളി മെല്ലെ താഴ്ന്നു. ഇമവെട്ടാതെ നോക്കിയിരുന്നു. പൂക്കളും മധുരക്കനികളും നിറഞ്ഞ പൂങ്കാവനത്തിൽ ഒരു മരച്ചില്ലയിൽ ചിറകൊതുക്കി സ്വർണ്ണക്കിളി താഴ്ന്നിരുന്നു. വിശ്രമിക്കുകയായിരിക്കും. ആകാശത്തിന്റെ അങ്ങേ കോണിൽ നിന്നും പറന്നിറങ്ങിയ ക്ഷീണം കാണും. ചിരുത വിചാരിച്ചു. സാവകാശം പക്ഷി പറന്ന് പറന്ന് ചിരുതയുടെയരികിലെത്തി. കൊക്കിലൊരു തുണ്ട് സ്വർണ്ണത്തളിക. അത്ഭുതം. അതിരറ്റ ആകാംക്ഷയോടെ അവൾ അവസാനം തളികയിൽ സൂക്ഷിച്ചുനോക്കി. എന്തോ കൊത്തിപ്പിടിപ്പിച്ചിട്ടുണ്ടല്ലോ. ആവേശത്തോടെ തങ്കലിപികൾ വായിച്ചെടുത്തു. “ആദാമിന്റെ മകൻ അബു”.

 

MIRROR ON THE WALL
Mirror on the wall
Fell down and
Shattered into pieces.
Each silver shard
Turned into a dagger 
With my face.
Knife edged faces
Jeered  at me
Daring me to
Pick them up
And make them
Whole again.
I picked the pieces
One by one
With out drawing blood.
Stuck them together
And looked at the
Completed face.
Squinted eyes
crooked nose
Lopsided smile
And the hole
In my head
Glared back.
I laughed 
Into the mirror.
Mirror laughed back
And assured,
You are still the 
Fairest of all.
—by—
Dr. Bindu Balagopal
Assistant Professor
Economics
VILLAGE VOICE
The angry voice
Shrouds the village. 
Ranting and raving. 
Spouting obscenities. 
The shameless words
echoed through  space. 
Swearing loudly
Spitting anger 
The woman sits
In a corner in the village. 
With torn clothes
Bare feet
Tangled hair
Shrunken look
And wild eyes. 
People in the village
 turned their heads 
in disgust. 
Shocked and shamed by
Vulgar crudities. 
They hurried past
The lone figure
Untainted by the words. 
The village used to
Wake up to her voice
mouthing profanities. 
Screaming curses 
and abuse. 
One day the voice ceased
The woman disappeared..
The Village lay
Strangely silent. 
 I walked through 
The village and
Looked at the empty corner. 
Remnants of her voice
Hovered like a dark cloud. 
Over the village apathy
—by—
Dr. Bindu Balagopal
Assistant Professor
Economics

—by—
Sunitha A. P.
Assistant Professor
Physics
WHAT I HOLD..
Running down the memory lane,
Rocky roads adorn pain;
Knew no bliss of solitude,
Survival, a joke of crude.A happy accident, I’d call,
Your acquaintance that came along,
As snow paved way to fall,
greeting me with a love song.Soul quenched of passion
Was mine; till you preached
Breathing in a new fashion,
The rhythm I had beseeched. Embellished dreams with a kiss
Of great desire I’d say;
Letting out none amiss
For which, the world I’d pay.To the way of change in which,
I’d love your heart without a hitch.
Living has somehow turned over,
And what I hold of us, a tad bit slower.
—by—
Anitha T. Jia
II B.A. English

 

ഉടൽക്കനങ്ങൾ 

അങ്ങിങ്ങായി പൊത്തുകൾ വീണ്,കറുത്ത ഉറുമ്പുകൾ മുട്ടയിടാൻ തുടങ്ങിയ ചുമരിൻറ്റെ ഒത്ത നടുക്ക് ഒരു വലിയ ഫോട്ടോ. ഫ്രെയിം ദ്രവിച്ച്,കോണുകൾ വലിയ തുരങ്കങ്ങൾ കാട്ടി അതങ്ങനെ തൂങ്ങി കിടക്കുന്നു.എങ്ങുനിന്നോ അനേകായിരം വെളിച്ചങ്ങളുടെ പൊട്ടുകൾ ചേർന്ന് ഭയാനകമാം വണ്ണം വെളിച്ചം ഒഴുകാൻ തുടങ്ങുകയാണ്.പൊടുന്നനെ,ക്യാൻവാസിൽ ചിതൽ എച്ചിലാക്കിയ രാജ്യങ്ങളുടെ ഭൂപടങ്ങൾക്കു നടുവിൽ ഒരു ജനൽ രൂപപ്പെടുന്നു.ഭീമാകാരമായ ജനൽവാതിൽക്കൽ ഒരു കൊച്ചു കുട്ടിയുടെ കൈകൾ കാണാം.നഖങ്ങൾക്കിടയിൽ കരിമഷിയാണെന്നു തോന്നുന്നു…കറുത്തു തിങ്ങിയങ്ങനെ…..!

തിളച്ചു മറിച്ച് പെരുകുന്ന ചോറിൻ വറ്റുകളെ പോലെ വെളിച്ചം നേർത്ത രേഖകളാവുകയും അവളുടെ നഖങ്ങൾക്കിടയിലെ കരിമഷിക്കറുപ്പിലേക്ക് ഒലിച്ചു കയറുകയും ചെയ്യുന്നു.ഇരുട്ട്!

അസഹ്യമായ ഞരക്കത്തോടെ ഫാൻ അയാൾക്കു മുകളിൽ അപ്പോഴും ചലിച്ചു കൊണ്ടിരുന്നു. തലേന്ന് മഴ പെയ്ത് തോർന്ന്, അന്തരീക്ഷം നേർത്തതായിരുന്നെങ്കിലും അയാളുടെ അടിവസ്ത്രങ്ങൾ വിയർത്ത് ശരീരത്തിലെ രോമങ്ങൾക്കിടയിലേക്ക് തലപൂഴ്ത്തിയിരുന്നു.

ഇടതു നെൻജിൽ ആരോ മൂർച്ചയുള്ള ആയുധം കൊണ്ട് കുത്തിയാലെന്ന വണ്ണം പുകഞ്ഞുനീറുന്നുണ്ട്.

തൊട്ടടുത്ത ഫ്ലാറ്റിൽ നിന്നാണെന്ന് തോന്നുന്നു;ടി വിയിൽ ഏതോ പള്ളീലച്ചൻറ്റെ സുവിശേഷ പ്രസംഗം കേൾക്കാനുണ്ട്.കട്ടിലിനു നേരെ മുമ്പിലായി തൂക്കയിരുന്ന ക്ലോക്കിലെ സെക്കൻറ്റ് സൂചി അയാളെ നോക്കി ഗോഷ്ടി കാട്ടും പോലെ.

തലയിലിത്തിരി പാരച്ചൂട്ട്യൂ എണ്ണ തടവി കണ്ണാടിക്കു മുന്നിലെത്തിയപ്പോഴാണ് ആ സ്വപ്നം വീണ്ടും കൈകാലിട്ടടിക്കാൻ തുടങ്ങിയത്

ഇടതു നെഞ്ചിൽ ഇപ്പോഴും അരൂപികളായ സർപ്പങ്ങളെ പോലെ നാലു വരപ്പാടുകൾ ഇഴഞ്ഞു നീങ്ങി വിഷം ചീറ്റുന്നതായി തോന്നി അയാൾക്ക് ഷേവു ചെയ്തപ്പോഴും കുളിക്കുമ്പോഴുമെല്ലാം മുറിപ്പെട്ട സർപ്പങ്ങൾ പെരുവിരൽ വരെ ഇഴയുന്നതും,കൊഴിഞ്ഞ മുടിയിഴകളോടൊപ്പം അവ ഡ്രയിനേജിലേക്ക് ഒഴുകുന്നതുംഅയാൾ നോക്കി നിന്നു.നേരം ഒരുപാട് വൈകിയിരിക്കുന്നു.ഇന്നും പ്രഭാതഭക്ഷണം കാൻറ്റീനിലെ ഒരു പീസ് കേക്കിൽ കോംപ്രമൈസ് ചെയ്യേണ്ടി വരുമെന്ന് അയാളോർത്തു.ഓഫീസിൽ പുതിയതായി സ്ഥലം മാറ്റം കിട്ടിയെത്തിയ പെൺകുട്ടി എല്ലാവർക്കും സ്വീറ്റ്സ് വിതരണം ചെയ്യുന്നതിനിടയിൽ അയാളോട് ചേർന്ന് നിന്ന് മെല്ലെ ചെവിയിൽ മന്ത്രിച്ചു:”ഭംഗിയുള്ള കണ്ണുകളാണ് നിങ്ങൾക്ക്…മഷിയെഴുതിയാലെന്ന പോലെ….!”

“ഉം…”

അന്ന് വൈകുന്നേരം ജെൻറ്റ്സ് ടോയ്ലറ്റിൽ പുതിയതായി വന്ന പെൺകുട്ടിയുടെ ചുണ്ടുകളേയും,അവൾ നടക്കുമ്പോഴുള്ള മുലയനക്കത്തേയും പറ്റി സുഹൃത്തുക്കൾ വാചാലരായപ്പോൾ,അയാളപ്പോഴും കരി കയറിയ നഖങ്ങളെ പറ്റി മാത്രം ആലോചിക്കുകയായിരുന്നു.തിരികെ ഫ്ലാറ്റിലേക്ക് പോകുമ്പോഴെന്തോ പതിവുപോലെ അഭിലാഷിൻറ്റെ സ്വിഫ്റ്റ് കാറിൻറ്റെ മുൻസീറ്റിലേക്ക് കയറിയിരിക്കാൻ തോന്നിയില്ല. പ്രധാന നിരത്തിൻറ്റെ ഫൂട്ടപാത്തിലൂടെ വഴിയോര കച്ചവടക്കാരെ നോക്കി ഒരു കൊച്ചുകുട്ടിയെ പോലെ അയാൾ നടന്നു.

തലയ്ക്ക് മീതെ ഒരാലസ്യത്തോടെ സൂര്യൻ പിൻവാങ്ങാൻ തുനിയുകയാണ്.റോഡു വക്കിൽ പാനീപൂരി വിൽക്കുന്ന ഉന്തു വണ്ടിയിൽ നിന്നും കെച്ചപ്പിൻറ്റെയും സവാളയുടെയും സമ്മിശ്ര ഗന്ധ ഉയർന്ന് അന്തരീക്ഷത്തെ കട്ടിയുള്ളതാക്കി.

ഇന്ന് മഴ പെയ്യുകയുണ്ടാവില്ല.

റോഡു വക്കിൽ പാനീപൂരി വിൽക്കുന്ന ഉന്തു വണ്ടിയിൽ നിന്നും കെച്ചപ്പിൻറ്റെയും സവാളയുടെയും സമ്മിശ്ര ഗന്ധ ഉയർന്ന് അന്തരീക്ഷത്തെ കട്ടിയുള്ളതാക്കി.കരഞ്ഞു തളരുന്ന ആവലാതികളാവും പെരുമഴയായി പെയ്തിറങ്ങുന്നത്.ആവോ….!

ഒരു പക്ഷെ എന്നും സ്വപ്നത്തിൽ വന്നു നിന്ന് ജനൽകമ്പിയിൽ കൈയ്യെത്തിപിടിക്കാറുള്ള കുഞ്ഞികൈകളുള്ള ലോകത്ത് കൈയ്യിലെ വള യിളക്കങ്ങൾക്കു മീതെ അപ്പോഴൊരു നുറുങ്ങു മഴ തുള്ളിയിട്ട് നിൽക്കുന്നുണ്ടാവും…. വളകൾ !

ചോപ്പ് മഞ്ഞ നീല കറുപ്പ്…

നിറങ്ങളുടെ രൂപാന്തരങ്ങൾ ഓരോ തവണയും നെഞ്ചിലെ മുറിപ്പാടുകളിൽ ഈച്ചകളെപോലെയാർക്കുന്നത് അയാൾക്കറിയാനാകുന്നുണ്ട്. നടന്നു നടന്ന് ഫ്ളാറ്റിലേക്കുള്ള വഴി മാറിപോയപ്പോയത് ഇപ്പോഴാണയാൾ ശ്രദ്ധിക്കുന്നത്. മുറ്റത്ത് വലിയ വയലറ്റ് പൂക്കളുണ്ടാകുന്ന വള്ളികൾ പടർത്തിയ വീടുകളുള്ള ഒരു കോളനിയിലാണയാൾ എത്തി പ്പെട്ടിരിക്കുന്നത്. കോൺക്രീറ്റ് ചെയ്യ്ത റോഡിന്റെ ഇരുവശവും ആരോ അടുക്കി വെച്ച പോലെ കുറേ വീടുകൾ.

ചുമരുകളും വാതിലുകളും എല്ലാം ഒരു പോലെ തന്നെ. തിരിഞ്ഞുനടക്കാനായുമ്പോഴാണ് അയാളത് ശ്രദ്ധിച്ചത്. വലിയ വയലറ്റ് പൂക്കൾക്കിടയിൽ ആരോ ഒളിച്ചു വെച്ച പോലെ ആ വലിയ ജനൽ !

ഭീമാകാരമായ ഒന്ന്

ആൾത്താമസമില്ലാത്തതെന്തന്ന പോലെ വെള്ളം കുടിച്ച് വയർ  വീർപ്പിച്ച്, പെയിന്റടർത്തി വരിവരിയായി പോകുന്ന കറുത്ത ഉറുമ്പിൻ പറ്റങ്ങളെ പേറി ചുമർ, പാതിവഴിയിലുപേക്ഷിച്ചു പോയ ഛായാപടം പോലെ അയാളെ ഉറ്റുനോക്കി.

പൊടുന്നനെ അനേകായിരം വെളിച്ചത്തിന്റെ പൊ ട്ടുകൾ കുത്തിയൊലിച്ച്‌ നീണ്ടു കുറുകിയ നിഴല്പാടുകളെ ഭേദിച്ച് ആ ജനൽ പ്പാളികൾ തുറക്കപ്പെടുകയും കറുത്ത മഷി തിങ്ങിയ നഖങ്ങളോടു കൂടിയ വിരലുകൾ ജനൽ കമ്പികളിൽ മുറുകുകയും ചെയ്തു. ഒന്ന് നിശ്വസിക്കാൻ പോലുമാകുന്നതിനു മുൻപ് അയാളുടെ നെഞ്ചിലെ മുറിപ്പാടുകൾ തടിച്ചു വീർത്ത് ചുട്ടു നീറാൻ തുടങ്ങി.

ഒരു നടുക്കത്തോടെ കുഞ്ഞു കൈകൾക്കിടയിലെ നഖങ്ങൾക്കിടയിലെ കറുപ്പ് അയാളുടെ ചോരയുടെ നിറം പ്രാപിക്കുകയും നാലു കുഞ്ഞു വിരലുകൾ നെഞ്ചിലെ മുറിപ്പാടിലേക്ക് ചേരുകയും ചെയ്തു. അത്ര അനായാസമായി….

ഇല കോഴിയും പോലെ സ്വാഭാവികമായി….

അതിന്റെ ദ്വാരത്തിലേക്കിറക്കപെട്ട ഒരു ചാവിയുടെ കിറുകൃത്യതയോടെ…

നിരത്തിൽ ഒന്നൊന്നായി മുഴങ്ങിക്കൊണ്ടിരുന്ന ഹോണുകളുടെ ചിലമ്പിച്ചകൾക്കിടയിലും, കൊച്ചുകുട്ടിയുടെ കൈകളിലെ വളകൾ കാതടിപ്പിക്കുന്ന ശബ്ദത്തോടെ പൊട്ടുകയും വളപ്പൊട്ടുകൾ അയാളിൽ വന്നു തറക്കുകയും ചെയ്തു.

അങ്ങനെ ഒരു മഴയോടൊപ്പം മഴത്തുള്ളി വന്നു പൊതിയും പോലെ അകം ചുഴിയുന്ന വേദനയോടെ ഒന്നും കണ്ണു ചിമ്മും മുൻപേ ജനലോരത്തെ വളയിട്ട കൈകളുള്ള കുട്ടിക്ക് അവിടവിടെ അയാളുടേതു പോലെയുള്ള താടിരോമങ്ങൾ മുളക്കുകയും കറുത്ത ഉറുമ്പുകൾ വരിതെറ്റിച്ച് ഉടുപ്പിനടിയിലൂടെ കുട്ടിയുടെ പാന്റിലേക്ക് അരിച്ചിറങ്ങുകയും അടിവസ്ത്രത്തിന്നുള്ളിലൂടെ ലിംഗത്തിന്റെ അഗ്രത്തിൽ അപ്രത്യക്ഷമാവുകയും ചെയ്തു.

താഴെ റോഡുവക്കിൽ നെഞ്ചിലെ മുറിവു തുറന്ന് ചോരവാർത്തു കിടന്നിരുന്ന അയാളിലേക്ക് പോടുകൾ വീണ ഭിത്തിക്കു നടുവിലുള്ള തുരുമ്പിച്ച ഫ്രെയിമുള്ള ഫോട്ടോയിൽ നിന്നും അസംഖ്യം കറുത്ത ഉറുമ്പുകൾ പാഞ്ഞടുക്കുകയും അയാളൊരു ഉറുമ്പിൻ പുറ്റായി മാറുകയും ചെയ്തു.

—by—
Ardra P. Gopinath
I B.Sc. Zoology

 

 

HOUSE CAN BE PEOPLE

This summer it kept raining.

Everyday the sun would strive to climb up, and manage a little bit of heat.  The evenings would become dark and heavy and finally in the nights lightning would break open the sky  in thunderous waves of water downpour.

When I think of this house there is the languidness of  summer underlying my thoughts. I see again red ants walking in a single line on the wire above the wall. I see a cat lying asleep in the heat. I see it all again with my child’s body.

It was never a belongingness. I was always the person standing outside the circle, crowded with uncertainties. It was a strange world. An old house from one part of my ancient lineage. A house where the air smelt of medicated oils and old stories of bygone temples and broken statues. There lived my achamma (father’s mother), a woman who would recite to me poems she learnt at a young age. A woman who people came to visit from far seeking remedies for ailments. She was an eye specialist, a healer of asthma, a woman who learnt ayurveda from her father from the age of four. He told her (the one he chose to pass on his wisdom, though he had other children, even boys), that her knowledge would bring her her livelihood to her doorstep. She conducted eye surgeries, never adulterated her drugs, never over charged people, gave away medicines for free when she could. She remembered everything till her nineties when she died.

There are regrets now. I remember running away, as a child, feeling totally lost and bored , from her Sankrit Shlokas and the poems she had memorized in Malayalam.  I was not aware of sitting beside a woman who started travelling during a time when India did not get her independence, for consultation. I did not know her. She was stranger to me, only a grandmother. She was but a woman who walked beyond her times, whose knowledge she passed on a  little to my father. None of us in my generation were lucky enough to master her science. Long ago I remember reading  a dissertation by Hari, (Harilal Madhavan) who worked with Devikechi, J Devika, on why ayurveda never became popular as allopathy, on how different families in Malabar had a rich repertoire of knowledge which was part of the family’s knowledge, the medicines from the herbs, the mixture of herbs was all in the family. Each family held a world of private knowledge. She was the last in that line.

That house also had  its shadows, air that moved in the dark. My closest confidant was the girl who worked in the kitchen. She was elder to me. I was her shadow. When she ground the rice, I sieved it for her. When she wanted to grind coconuts, I scraped it for her. When she swept the house, I walked behind her. I slept along with her too, on the ground, where she lay her mattress. My grandmother slept in the same room. I do not remember now what we talked. It must have been matters of ordinary life. I was in high school then, a creature of dreams, falling in love for the first time, and she knew it.

An aunt there who grew roses and thirty varieties of hibiscus.

Life was one of non belongingness.

This summer I returned to the house, sick for the last six months, the house drained of its people. Achamma died. People moved out. My friend married. And I a shell coiled inside. I felt the ancient air still hanging in the attic. This time I was at peace. My solitude was the dark solitude of the house.

I held its hand. We smiled.

–by–

Arathy Asok
Assistant Professor
Department of English